LiveTV

Live

National

അജ്ഞാത മൃതദേഹം രണ്ട് കിലോമീറ്റര്‍ ചുമന്നത് പോലീസ് ഉദ്യോഗസ്ഥ: അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

അരമണിക്കൂറോളമാണ് മൃതദേഹവും തോളിലേറ്റി സിരിഷ നടന്നത്.

അജ്ഞാത മൃതദേഹം രണ്ട് കിലോമീറ്റര്‍ ചുമന്നത് പോലീസ് ഉദ്യോഗസ്ഥ: അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

ആന്ധ്രപ്രദേശില്‍ നിന്നു ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ആരും ഏറ്റെടുക്കാനില്ലാതെ കിടന്ന അജ്ഞാത മൃതദേഹം തോളിലേറ്റി സിരിഷയെന്ന പോലീസ് ഉദ്യോഗസ്ഥ നടന്നത് രണ്ടു കിലോമീറ്റര്‍‌.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. സ്വന്തമായി വീടില്ലാത്ത ഒരു എണ്‍പതുകാരനാണ് കൃഷിയിടത്തില്‍ മരിച്ചത്. മൃതദേഹം വാഹനത്തിലേക്ക് എത്തിക്കാന്‍ കൃഷിയിടത്തിലേക്ക് റോഡ് ഉണ്ടായിരുന്നില്ല. പ്രദേശവാസികളാരും മൃതദേഹം ചുമക്കാനോ വാഹനത്തിലെത്തിക്കാനോ തയ്യാറായില്ല.

വിവരമറിഞ്ഞെത്തിയ കാസിബുഗ്ഗ പൊലീസ് സ്റ്റേഷനിലെ എസ് ഐ കോട്ടുരു സിരിഷയെന്ന ഉദ്യോഗസ്ഥ തന്നെ കോണ്‍സ്റ്റബിള്‍മാരുടെ സഹായത്തോടെ മൃതദേഹം സ്ട്രെച്ചറില്‍ കിടത്തി തോളിലേറ്റി വാഹനത്തിലേക്ക് എത്തിക്കുകയായിരുന്നു.

അരമണിക്കൂറോളമാണ് മൃതദേഹവും തോളിലേറ്റി സിരിഷ നടന്നത്. വയലിന് നടുവിലൂടെ മൃതദേഹവും ചുമന്നുകൊണ്ടുള്ള സിരിഷയുടെ വീഡിയ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആന്ധ്രാപ്രദേശ് പോലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ രണ്ട് ദിവസം മുമ്പാണ് വീഡിയോ പബ്ലിഷ് ചെയ്തിട്ടുള്ളത്.