LiveTV

Live

National

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചതില്‍ ട്വിറ്ററിനെതിരെ കേന്ദ്രം

ഐടി ആക്ട് 69 എ പ്രകാരമുള്ള നടപടികള്‍ എടുക്കാത്തതിന് ട്വിറ്ററിനെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചതില്‍ ട്വിറ്ററിനെതിരെ കേന്ദ്രം

ദ കാരവന്‍, കിസാൻ ഏകതാ മോർച്ച, സി.പി.ഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം മുഹമ്മദ്‌ സലിം തുടങ്ങി മരവിപ്പിച്ച ഹാന്‍ഡിലുകള്‍ പുനഃസ്ഥാപിച്ചതില്‍ ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഐടി ആക്ട് 69 എ പ്രകാരമുള്ള നടപടികള്‍ എടുക്കാത്തതിന് ട്വിറ്ററിനെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കേന്ദ്രത്തിനെതിരേയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഒരു തത്സമയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് 'കിസാന്‍ എക്താ മോര്‍ച്ച' പേജ് അപ്രത്യക്ഷമായിരുന്നു. റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കാരവൻ മാസികയുടെയും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചതില്‍ ട്വിറ്ററിനെതിരെ കേന്ദ്രം

മരവിപ്പിച്ച അക്കൌണ്ടുകളില്‍ കാരവാന്‍ മാഗസിന്‍, കിസാന്‍ ഏക്താ മോര്‍ച്ച, ആദിവാസി നേതാവ് ഹന്‍സരാജ് മീന, നടന്‍ സുശാന്ത് സിംഗ് എന്നിവരുടെ എല്ലാം അക്കൌണ്ടുകള്‍ ഉള്‍പ്പെടുന്നു. ഈ അക്കൌണ്ടുകള്‍ എല്ലാ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്.

എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ട്വിറ്റര്‍ 250 ഓളം ട്വീറ്റ്സും, ട്വിറ്റര്‍ അക്കൌണ്ടുകളും ബ്ലോക്ക് ചെയ്തിരുന്നു. വ്യാജമായതും, പ്രകോപനമുണ്ടാക്കുന്നതുമായ വിവരങ്ങള്‍ പങ്കുവച്ചതിന് ഐടി ആക്ട് 69 എ പ്രകാരമാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട് എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും, വിവിധ ഏജന്‍സികളുടെയും ആവശ്യപ്രകാരമാണ് ഇലക്ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ നടപടിയെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.