LiveTV

Live

National

രഥയാത്രക്ക് അനുമതി തേടി ബി.ജെ.പി; 2019 ലെ തന്ത്രം ആവര്‍ത്തിച്ച് മമത

ഈ പദ്ധതിയെ തുടര്‍ന്ന് രഥയാത്ര നടത്താനുള്ള ബി.ജെ.പിയുടെ പദ്ധതി പരാജയപ്പെട്ടു

രഥയാത്രക്ക് അനുമതി തേടി ബി.ജെ.പി; 2019 ലെ തന്ത്രം ആവര്‍ത്തിച്ച് മമത

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബംഗാളില്‍ ബി.ജെ.പി നടത്തുന്ന രഥയാത്രയ്ക്ക് അനുമതിക്കായി ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കാനാവശ്യപ്പെട്ട് മമത സര്‍ക്കാര്‍.

'ക്രമസമാധാന പരിപാലനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള പ്രാദേശിക തലങ്ങളില്‍ ഉചിതമായ അധികാരികളെ സമീപിക്കാം' എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ രഥയാത്ര കടന്നുപോകുന്ന എല്ലാ പോലീസ് സ്‌റ്റേഷനനുകളില്‍ നിന്നും അനുമതി വാങ്ങേണ്ടി വരും. അതുകൊണ്ട് അനുമതികള്‍ക്കായി കൂടുതല്‍ സമയം എടുക്കുന്നതിന് പുറമേ ഏതെങ്കിലും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാല്‍ യാത്രയുടെ റൂട്ട് അടക്കം പലതവണകളായി മറ്റേണ്ടിവരും.

2019 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സമാനമായി യാത്ര നടത്താന്‍ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. എന്നാല്‍ അന്നും ഇതേ തന്ത്രമായിരുന്നു മമത സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരെ അന്ന് സുപ്രീംകോടിതിയെ സമീപിച്ചപ്പോള്‍ മമത സര്‍ക്കാരിന് അനുകൂലമായ വിധിയാണുണ്ടായത്. ഇതേ തുടര്‍ന്ന് രഥയാത്ര നടത്താനുള്ള ബി.ജെ.പിയുടെ പദ്ധതി പരാജയപ്പെട്ടു.

സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കാളാഴ്ചയാണ് ബി.ജെ.പി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായാണ് രഥയാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.