LiveTV

Live

National

ഒരു തൃണമൂല്‍ എംഎല്‍എ കൂടി ബിജെപിയിലേക്ക്

രണ്ട് തവണ എംഎല്‍എയായ ദീപക് ഹല്‍ദാര്‍ ആണ് തൃണമൂല്‍ വിട്ടത്

ഒരു തൃണമൂല്‍ എംഎല്‍എ കൂടി ബിജെപിയിലേക്ക്

ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. രണ്ട് തവണ എംഎല്‍എയായ ദീപക് ഹല്‍ദാര്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ഡയമണ്ട് ഹാര്‍ബര്‍ എംഎല്‍എയാണ് ദീപക് ഹല്‍ദാര്‍.

തൃണമൂലില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നാണ് ദീപക് ഹല്‍ദാര്‍ പറയുന്ന കാരണം. ഇന്ന് സൌത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ ദീപക് ഹല്‍ദാര്‍ ബിജെപി അംഗത്വം സ്വീകരിച്ചേക്കും.

എംഎല്‍എ എന്ന നിലയില്‍ പ്രകടനം മോശമായതിനാല്‍ ഇത്തവണ ദീപക് ഹല്‍ദാറെ മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റ വിശദീകരണം. ഇതുകൊണ്ടാണ് എംഎല്‍എ പാര്‍ട്ടി വിട്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും തൃണമൂല്‍ നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ നിരവധി പ്രമുഖര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. നിലവിലെ എംഎല്‍എമാരും മുന്‍ എംഎല്‍എമാരും ഉള്‍പ്പെടെ ഏകദേശം 18 എംഎല്‍എമാരാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്.