LiveTV

Live

National

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മെയ് നാലുമുതൽ

cbse.gov.in എന്ന വെബ്സൈറ്റ് വഴി പരീക്ഷകളുടെ ടൈംടേബിൾ അറിയാം

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മെയ് നാലുമുതൽ

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മെയ് നാലു മുതൽ ജൂൺ 11വരെ നടക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. cbse.gov.in എന്ന വെബ്സൈറ്റ് വഴി പരീക്ഷകളുടെ ടൈംടേബിൾ അറിയാം. പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മെയ് നാലിന് ആരംഭിച്ച് ജൂൺ ഏഴിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് നാല് മുതൽ ജൂൺ 11 വരെയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ വിഡിയോ കോൺഫറൻസിലൂടെയാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

പ്രധാന വിഷയങ്ങളുടെ പരീക്ഷകൾക്കിടയിൽ പഠിക്കാനായി കൂടുതൽ ദിവസങ്ങൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 15ഓടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.