LiveTV

Live

National

ട്വിറ്റർ വിലക്ക് നീക്കി : കാരവൻ ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ തിരികെയെത്തി

ഇന്ന് വൈകിട്ടോടെയാണ് കാരവൻ, കിസാൻ ഏക്താ മോർച്ച , സി.പി.എം നേതാവ് മുഹമ്മദ് സലിം മറ്റു കർഷക നേതാക്കളുടേത് ഉൾപ്പെടെ ട്വിറ്റർ അക്കൗണ്ടുകൾ തിരികെ സജീവായത്.

ട്വിറ്റർ വിലക്ക് നീക്കി : കാരവൻ ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ തിരികെയെത്തി

വിലക്കേർപ്പെടുത്തിയതിനു ആറുമണിക്കൂറിനു ശേഷം ഇംഗ്ലീഷ് മാസികയായ കാരവന്റെത് ഉൾപ്പെടയുള്ള ട്വിറ്റർ അക്കൗണ്ടുകൾ വീണ്ടും സജീവമായി. ഇന്ന് വൈകിട്ടോടെയാണ് കാരവൻ, കിസാൻ ഏക്താ മോർച്ച , സി.പി.എം നേതാവ് മുഹമ്മദ് സലിം മറ്റു കർഷക നേതാക്കളുടേത് ഉൾപ്പെടെ ട്വിറ്റർ അക്കൗണ്ടുകൾ തിരികെ സജീവായത്.

ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ്, കർഷക സമരത്തിന്റെ വാർത്ത നൽകിയതയുമായി ബന്ധപ്പെട്ട് പത്രപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിൽ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തതിനെ തുടർന്ന് കാരവന്റേത് ഉൾപ്പെടെയുള്ള ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചത്.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തതിനു 250 ഓളം അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചതെന്നു വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

മരവിപ്പിച്ചതിനു മണിക്കൂറുകൾക്കകം വി.പി.എൻ ഉപയോഗപ്പെടുത്തി ‘The Caravan, Uncensored’ എന്നൊരു ട്വിറ്റർ അക്കൗണ്ടുമായി കാരവൻ തിരികെയെത്തിയിരുന്നു. ഇതിനു ഏതാനും മണിക്കൂറുകൾ ശേഷമാണ് മരവിപ്പിച്ച നടപടി ട്വിറ്റർ പിൻവലിക്കുന്നത്. ട്വിറ്റർ വിലക്കിനെ കുറിച്ച് തങ്ങൾക്ക് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് കാരവൻ എഡിറ്റർ ഇൻ ചീഫ് വിനോദ് കെ ജോസ് പറഞ്ഞു.