LiveTV

Live

National

''കർഷകർ സമരം ചെയ്യുമ്പോൾ, ഞങ്ങളും കർഷകരാണ്''; ബജറ്റ് ദിനത്തിൽ കറുപ്പണിഞ്ഞ് പോസ്റ്ററുകളുമായി പഞ്ചാബിൽ നിന്നുള്ള എം.പിമാർ

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ ആഴ്ചകളായി കർഷകർ നടത്തുന്ന സമരത്തിന് ഐകദാർഢ്യമാണ് പ്രതിപക്ഷം സഭയിൽ മുന്നോട്ടുവെച്ചത്.

''കർഷകർ സമരം ചെയ്യുമ്പോൾ, ഞങ്ങളും കർഷകരാണ്''; ബജറ്റ് ദിനത്തിൽ കറുപ്പണിഞ്ഞ് പോസ്റ്ററുകളുമായി പഞ്ചാബിൽ നിന്നുള്ള എം.പിമാർ

കാർഷിക പരിഷ്കരണ നിയമങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തി ബജറ്റ് ദിനത്തിൽ കറുത്ത വസ്ത്രം ധരിച്ചെത്തി പഞ്ചാബിൽ നിന്നുള്ള എം.പിമാരായ ജസ്ബീർ സിങ് ഗില്ലും ഗുർജിത് സിങ് ഓജ്ലയും. ''കർഷകർ അതിർത്തിയിൽ സമരം ചെയ്യുമ്പോൾ, ഞാനും കർഷകനാണ്'' എന്നെഴുതിയ പോസ്റ്ററുകളും വസ്ത്രത്തിലുണ്ടായിരുന്നു.

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ ആഴ്ചകളായി കർഷകർ നടത്തുന്ന സമരത്തിന് ഐകദാർഢ്യമാണ് പ്രതിപക്ഷം സഭയിൽ മുന്നോട്ടുവെച്ചത്. ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി . ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി എഴുന്നേറ്റപ്പോൾ വലിയ മുദ്രാവാക്യം വിളികളാണ് സഭയിൽ ഉണ്ടായത്. എന്നാൽ ബജറ്റവതരണത്തിന് ശേഷം അവസരം നൽകുമെന്ന് ലോക്സഭ ചെയർമാൻ അറിയച്ചതിനെ തുടർന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. പേപ്പർ രഹിത ബജറ്റായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.