LiveTV

Live

National

കാബിനിൽ പുക: കൊൽക്കത്തയിൽ വിമാനം അടിയന്തിരമായി ഇറക്കി

പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്രയും സുരക്ഷാ ഉപദേഷ്ടാവ് സുരാജിത് കർ പുർകായസ്ഥയും വിമാനത്തിലുണ്ടായിരുന്നു

കാബിനിൽ പുക: കൊൽക്കത്തയിൽ വിമാനം അടിയന്തിരമായി ഇറക്കി

കാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് കൊൽക്കത്തയിൽ സ്പൈസ്ജെറ്റ് വിമാനം അടിയന്തിരമായി ഇറക്കി. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കൊൽക്കത്തയിൽ നിന്ന് പശ്ചിമ ബംഗാളിലെ തന്നെ ബാഗ്ദോഗ്രയിലേക്ക് പറക്കാൻ തുടങ്ങിയ വിമാനമാണ് തിരിച്ചിറക്കിയത്.

വിമാനം പറന്നുയർന്നുടനെ കാബിൻ ക്രൂവാണ്‌ കാബിനിൽ തീയുണ്ടെന്ന സംശയമുയത്തിയത്. അതിനു ശേഷമാണ് കാബിനിൽ പുക കാരണം വിമാനം അടിയന്തിരമായി ഇറക്കുകയാണെന്നു പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്.

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ക്രൂ ഉൾപ്പെടെ മൊത്തം 69 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്രയും സുരക്ഷാ ഉപദേഷ്ടാവ് സുരാജിത് കർ പുർകായസ്ഥയും വിമാനത്തിലുണ്ടായിരുന്നു. പുകയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.