LiveTV

Live

National

ചൈന അതിർത്തി കയ്യേറുന്നു, ഭയം മൂലം കേന്ദ്രം മൗനം പാലിക്കുന്നു: രാഹുൽ ഗാന്ധി

''ഭയപ്പെടാതെ ചൈനയുടെ പ്രവർത്തികളെ കുറിച്ച് സംസാരിക്കൂ''..

ചൈന അതിർത്തി കയ്യേറുന്നു, ഭയം മൂലം കേന്ദ്രം മൗനം പാലിക്കുന്നു: രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ശക്തമായ ആക്രമണങ്ങൾ തൊടുത്ത് വിട്ട് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. സിക്കിം അതിർത്തിയിൽ ചൈന കടന്നുകയറ്റം തുടർന്നിട്ടും പ്രതികരിക്കാൻ തയ്യാറാകാത്ത കേന്ദ്രത്തിന്റെ നിലപാടിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ പുതിയ വിമർശനം. ചൈനീസ് ആർമി സിക്കിം അതിർത്തിയിൽ റോഡും, പോസ്റ്റുമൊക്കെ നിർമിച്ചിട്ടും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ മൗനം പാലിക്കുന്നത് ഭയം കൊണ്ടാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

"എന്തിനാണ് ഇത്രയധികം ഭയക്കുന്നത്, ഭയപ്പെടാതെ ചൈനയുടെ പ്രവർത്തികളെ കുറിച്ച് സംസാരിക്കൂ'' അതിർത്തിയിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി ട്വറ്ററിൽ കുറിച്ചു.

ഈ മാസം ഇരുപതിന് സിക്കിം അതിർത്തിയിലെ ലൈൻ ഓഫ് ആക്ചുവൽ കൺട്രോളിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി ഇന്ത്യൻ സൈനികർക്കും പരിക്കേറ്റിരുന്നു. അരുണാചൽ പ്രദേശിന്റെ അതിർത്തിയിൽ ചൈന ഒരു ഗ്രാമം നിർ മിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഈ മാസം തുടക്കത്തിൽ എൻ.ഡി.ടി.വി പുറത്തുവിട്ടതും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.