LiveTV

Live

National

''നിങ്ങളുടെ ദുരാരോപണങ്ങൾ കർഷകരെ കൂടുതൽ ശക്തിപ്പെടുത്തും''; കേന്ദ്രത്തോട് ബ്രിട്ടീഷ് എം.പി

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക് കർഷക സമരത്തെ കൊണ്ടുവരാൻ നൂറോളം ബ്രിട്ടീഷ് എം.പിമാരുടെ ഒപ്പുകളോടെ തൻമഞ്ജീത്ത് ഒരു നിവേദനം സമർപ്പിച്ചിരുന്നു.

''നിങ്ങളുടെ ദുരാരോപണങ്ങൾ കർഷകരെ കൂടുതൽ ശക്തിപ്പെടുത്തും''; 
കേന്ദ്രത്തോട് ബ്രിട്ടീഷ് എം.പി

ദുരാരോപണങ്ങൾ സമാധാനപരമായി നടക്കുന്ന സമരങ്ങളെ ശക്തിപ്പെടുത്തുകയെ ഉള്ളുവെന്ന് ബ്രിട്ടനിലെ ലേബർ പാർട്ടി എം.പി തൻമഞ്ജീത്ത് സിങ് ദേശി. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന സംഘർഷങ്ങളെ ചുറ്റിപ്പറ്റി കർഷക സമരത്തിനെതിരെ ഇന്ത്യൻ സർക്കാർ പടച്ചുവിടുന്ന ആരോപണങ്ങളെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു മഞ്ജീത്ത് സിങ് ദേശി. '' വെള്ളവും കറണ്ടും ഇന്റർനെറ്റും എല്ലാം തടഞ്ഞുവെച്ച് കർഷകരെ ഇന്ത്യൻ സർക്കാരും പോലീസും ചേർന്ന് വിരട്ടിയോടിക്കാൻ ശ്രമിക്കുന്നത് അവിശ്വസനീയം ആയിത്തോന്നുന്നു.'' ബ്രിട്ടീഷ് എം.പി പറഞ്ഞു .

അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. പക്ഷെ സമാധാനപരമായി നടക്കുന്ന ഒരു സമരത്തെ ദുരാരോപണങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ ശ്രമിച്ചാൽ, അത് ആ സമരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയെ ഉള്ളുവെന്നും തൻമഞ്ജീത്ത് സിങ് പറഞ്ഞു.

പഞ്ചാബിൽ വേരുകളുള്ള രാഷ്ട്രീയപ്രവർത്തകനാണ് തൻമഞ്ജീത്ത് സിങ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ശ്രദ്ധയിലേക്ക് കർഷക സമരത്തെ കൊണ്ടുവരാൻ നൂറോളം ബ്രിട്ടീഷ് എം.പിമാരുടെ ഒപ്പുകളോടെ ഇദ്ദേഹം ഒരു നിവേദനം സമർപ്പിച്ചിരുന്നു. സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോറിസ് ജോൺസൺ ഇനി ബന്ധപ്പെടുമ്പോൾ പ്രസ്തുത വിഷയം പ്രതിപാദിക്കണമെന്ന് നിവേദനത്തിലൂടെ തൻമഞ്ജീത്ത് സിങ് ആവശ്യപ്പെട്ടിരുന്നു.