LiveTV

Live

National

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ പ്രതിപാദിക്കുന്ന ഓൺലൈൻ അന്താരാഷ്ട്ര സെമിനാറുകൾക്ക് മുൻ‌കൂർ അനുമതി വേണമെന്ന് കേന്ദ്രം

സുപ്രധാന വിഷയങ്ങൾക്ക് കൃത്യമായ നിർവചനം കേന്ദ്ര സർക്കാർ നൽകുന്നില്ല.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ പ്രതിപാദിക്കുന്ന ഓൺലൈൻ അന്താരാഷ്ട്ര സെമിനാറുകൾക്ക് മുൻ‌കൂർ അനുമതി വേണമെന്ന് കേന്ദ്രം

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ പ്രതിപാദിക്കുന്ന ഓൺലൈൻ അന്താരാഷ്ട്ര സെമിനാറുകൾക്ക് സർവ്വകലാശാലകൾക്കും പ്രൊഫസർമാർക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി വേണമെന്ന് കേന്ദ്ര സർക്കാർ. 'സുപ്രധാന വിഷയങ്ങളിലും ' ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലും 'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ പ്രതിപാദിക്കുന്ന വിഷയങ്ങൾ' എന്നിവയിൽ നടത്തുന്ന സെമിനാറുകൾക്കാണ് കേന്ദ്രത്തിന്റെ നിർദേശം.

ഇതുകൂടാതെ ഡോക്ടർമാരും ശാസ്ത്രജ്ഞരും ഉൾപ്പെടെ കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർക്കും ഇത്തരം സെമിനാറുകളിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി വേണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പറയുന്നു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ പ്രതിപാദിക്കുന്ന ഓൺലൈൻ അന്താരാഷ്ട്ര സെമിനാറുകൾക്ക് മുൻ‌കൂർ അനുമതി വേണമെന്ന് കേന്ദ്രം

സുപ്രധാന വിഷയങ്ങൾക്ക് കൃത്യമായ നിർവചനം കേന്ദ്ര സർക്കാർ നൽകുന്നില്ല. "രാഷ്ട്രീയപരവും, ശാസ്ത്രപരവും , സാങ്കേതികപരവും, വാണിജ്യപരവും വ്യക്തിപരമായതുമായ" എന്തുമാണ് സുപ്രധാനമെന്ന് പറയുന്നത്. ആഭ്യന്തര കാര്യങ്ങൾ സർക്കാർ വിർവചിക്കുമെന്നും പറയുന്നു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ പ്രതിപാദിക്കുന്ന ഓൺലൈൻ അന്താരാഷ്ട്ര സെമിനാറുകൾക്ക് മുൻ‌കൂർ അനുമതി വേണമെന്ന് കേന്ദ്രം

ജനുവരി പതിനഞ്ചിനു പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം സർക്കാർ വകുപ്പുകളോ സർക്കാർ ഫണ്ട് സ്വീകരിക്കുന്ന സർവ്വകലാശാലകളോ ഓൺലൈൻ സമ്മേളനങ്ങൾ നടത്തുന്നതിന് മുൻപ് തങ്ങളുടെ ഭരണകാര്യ സെക്രട്ടറിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി നൽകുന്നതിന് മുൻപ് സമ്മേളനത്തിന്റെ വിഷയം ദേശ സുരക്ഷാ, അതിർത്തി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ , ജമ്മു കാശ്മീർ, ലഡാക്ക് , ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ നേരിട്ട് ബന്ധപ്പെടുന്ന വിഷയങ്ങൾ എന്നിവയല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്.

മേല്പറഞ്ഞ വിഷയങ്ങൾ പ്രതിപാദിക്കുന്ന സമ്മേളനം ആണെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇത് കൂടാതെ, പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകി അനുമതി വാങ്ങേണ്ടതുണ്ട്. നിലവിൽ ഓൺലൈൻ അല്ലാതെ നടത്തപ്പെടുന്ന അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വാങ്ങേണ്ടതുണ്ട്.