LiveTV

Live

National

'സ്ത്രീകളെ അപമാനിക്കുന്ന ലോഗോ'; പരാതിക്ക് പിന്നാലെ ലോഗോ മാറ്റി മിന്ത്ര

ഒരു മാസത്തെ സമയത്തിനുള്ളില്‍ മിന്ത്ര പുതിയ ലോഗോയിലേക്ക് മാറും

'സ്ത്രീകളെ അപമാനിക്കുന്ന ലോഗോ'; പരാതിക്ക് പിന്നാലെ ലോഗോ മാറ്റി മിന്ത്ര

ലോഗോയിലെ ദ്വയാര്‍ത്ഥം സൂചിപ്പിക്കുന്ന ചിഹ്നം ചൂണ്ടിക്കാട്ടി പരാതി നല്‍കിയതോടെ ലോഗോയില്‍ മാറ്റം വരുത്തി ആ​ഗോള ഓൺലൈൻ വ്യാപാര വെബ്സൈറ്റായ മിന്ത്ര. മിന്ത്രയുടെ ലോ​ഗോ സ്ത്രീകളെ അപമാനിക്കുന്ന വിധമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ സ്വദേശിനിയും സാമൂഹ്യ പ്രവർത്തകയുമായ നാസ് പട്ടേല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ലോഗോ മാറ്റാന്‍ തയ്യാറായത്. കഴിഞ്ഞ ഡിസംബറിലാണ് മിന്ത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് അവസ്ത ഫൗണ്ടേഷന് വേണ്ടി നാസ് പട്ടേല്‍ പരാതി സമര്‍പ്പിച്ചത്.

'സ്ത്രീകളെ അപമാനിക്കുന്ന ലോഗോ'; പരാതിക്ക് പിന്നാലെ ലോഗോ മാറ്റി മിന്ത്ര

മുംബൈ പൊലീസിന്‍റെ സൈബർ ക്രൈം വിഭാ​ഗത്തിന് പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് മിന്ത്രക്ക് മെയില്‍ അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ലോഗോ മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് സൈബർ ക്രൈം വിഭാ​ഗം ഡി.സി.പി രശ്മി കരൻദിക്കർ പറഞ്ഞു.

ഒരു മാസത്തെ സമയത്തിനുള്ളില്‍ മിന്ത്ര പുതിയ ലോഗോയിലേക്ക് മാറും. മിന്ത്രയുടെ വെബ്സൈറ്റിലും, ആപ്ലിക്കേഷനിലുമടക്കം പുതിയ ലോ​ഗോ ആയിരിക്കും ഇനി ഉണ്ടാവുക. ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയകതായി കമ്പനി അറിയിച്ചു. 2007ലാണ് ഫാഷൻ ഇ കൊമേഴ്സ് രം​ഗത്തേക്ക് മിന്ത്ര ചുവടുറപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഓൺലൈൻ വ്യാപാര ഭീമൻമാരായ ഫ്ലിപ്പ്കാർട്ട് 2014-ൽ 2000 കോടിക്ക് കമ്പനി ഏറ്റെടുത്തിരുന്നു. ബാം​ഗ്ലൂർ ആണ്‌ ആസ്ഥാനം.