നാഥുറാം ഗോഡ്സെ അമർ രഹെ; ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ട്വിറ്ററിൽ ട്രൻഡിങ്!
1948 ജനുവരി 30നാണ് ഗോഡ്സെ ഗാന്ധിയെ വെടിവച്ചു കൊന്നത്

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷിത്വ ദിനത്തിൽ ട്വിറ്ററിൽ ആഘോഷിക്കപ്പെട്ട് ഗാന്ധി ഘാതകൻ. നാഥുറാം ഗോഡ്സെ അമർ രഹെ (നാഥുറാം ഗോഡ്സെ എന്നും ജീവിക്കട്ടെ) എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രൻഡിങ്ങായത്. 1948 ജനുവരി 30നാണ് ഗോഡ്സെ ഗാന്ധിയെ വെടിവച്ചു കൊന്നത്.
ട്വിറ്റർ ഹാഷ് ടാഗുകളിൽ മഹാത്മാഗാന്ധിയാണ് ഇന്ത്യയിൽ ഒന്നാമത്. രണ്ടാമത് ഗാന്ധിവധവുമായി ബന്ധപ്പെട്ട മാർട്ടിയേഴ്സ് ഡേ. നാഥുറാം ഗോഡ്സെയും ഇന്നത്തെ ട്രൻഡിങ്ങിലുണ്ട്.

അതിനിടെ, ഗോഡ്സെ ഭീരുവും ഭീകരവാദിയുമായിരുന്നു എന്ന് തമിഴ് നടൻ സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിപ്പിട്ടു. അയാളുടെ ഓർമകൾ ഇന്ത്യയ്ക്കാരനെ ലജ്ജിപ്പിക്കുന്നു എന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു. ഗാന്ധിജി അമർ രഹെ എന്നെഴുതിയാണ് സിദ്ധാർക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.