LiveTV

Live

National

കശ്മീർ, പൗരത്വ പ്രക്ഷോഭം, കർഷക സമരം; തീവ്രവാദ മുഖം നൽകി പ്രതിഷേധങ്ങളെ നിശബ്ദമാക്കുകയാണ് കേന്ദ്രമെന്ന് മെഹ്ബൂബ

കർഷക വിരുദ്ധമായ പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് മെഹ്ബൂബ ആവശ്യപ്പെട്ടു.

കശ്മീർ, പൗരത്വ പ്രക്ഷോഭം, കർഷക സമരം; തീവ്രവാദ മുഖം നൽകി പ്രതിഷേധങ്ങളെ  നിശബ്ദമാക്കുകയാണ് കേന്ദ്രമെന്ന് മെഹ്ബൂബ

പ്രതിഷേധങ്ങൾക്ക് തീവ്രവാദ മുഖം നൽകി നിശബ്ദമാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും, പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. തീവ്രവാദികളെന്ന് മുദ്രകുത്തി കശ്മീരിനെ നിശബ്ദമാക്കാൻ ശ്രമിക്കുന്നത് പോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അതെ അജണ്ട നടപ്പിലാക്കുകയാണ് ബി.ജെ.പി സർക്കാർ എന്നും മെഹ്ബൂബ് പറഞ്ഞു.

"കരിനിയമങ്ങളും തീവ്രവാദ പട്ടവും നൽകി കശ്മീരിനെ നിശബ്ദമാക്കിയതുപോലെ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കേന്ദ്രം അതെ രീതി പയറ്റുകയാണ്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമാക്കട്ടെ, കർഷകരുടെ സമരമാകട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ദേശവിരുദ്ധരും, തീവ്രവാദികളും ആക്കി കരിനിയമങ്ങൾ ചുമത്തുകയാണ് കേന്ദ്രം'' മെഹ്ബൂബ ട്വിറ്ററിൽ കുറിച്ചു. കർഷക സമരത്തെ പിന്തുണച്ച മെഹ്ബൂബ, കർഷക വിരുദ്ധമായ പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.