ശശി തരൂര്‍ എം.പിക്കെതിരെ കര്‍ണാടകയിലും കേസ്
നേരത്തെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും തരൂരിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരുന്നു

കോൺഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ കർണാടകയിലും കേസ്. റിപ്പബ്ലിക് ദിനത്തിലെ കർഷക പരേഡുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് കർണാടക പൊലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
നേരത്തെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും സമാന സംഭവത്തിൽ തരൂരിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് പരപ്പന അഗ്രഹാര പൊലീസും കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നു. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് തരൂർ അടക്കമുള്ളവരുടെ ട്വീറ്റിനെതിരെ പരാതി നൽകിയത്.
തരൂരിനൊപ്പം ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി, നാഷണൽ ഹെറാൾഡിലെ മൃണാൾ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റർ സഫർ അഗ, കാരവാൻ മാസിക സ്ഥാപക എഡിറ്റർ പരേഷ് നാഥ്, എഡിറ്റർ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് എന്നിവരാണ് എഫ്.ഐ.ആറിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകർ. ഇവർക്കുപുറമേ തിരിച്ചറിയാത്ത ഒരാളുടെ പേരും എഫ്.ഐ.ആറിലുണ്ട്.
പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകനെ പോലീസ് വെടിവച്ചു കൊന്നുവെന്ന തരത്തില്‍ തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തുവെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ചെങ്കോട്ടയിലെത്തി കൊടി ഉയര്‍ത്താന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. പോലീസിന്റെയും സുരക്ഷാ സൈന്യത്തിന്റെയും പ്രതിച്ഛായ മോശപ്പെടുത്തുന്ന രീതിയിലായിരുന്നു ട്വീറ്റെന്ന് പോലീസ് പറയുന്നു.