LiveTV

Live

National

ഡൽഹി സംഘർഷം: നൂറോളം കർഷകരെ കാണാനില്ലെന്ന് പരാതി

പരേഡിന് പുറപ്പെട്ട സിംഗു തിക്രി ക്യാമ്പുകളിൽ നിന്നുള്ള തൊണ്ണൂറോളം യുവാക്കൾ ക്യാമ്പുകളിൽ തിരികെയെത്തിയിട്ടില്ല

ഡൽഹി സംഘർഷം: നൂറോളം കർഷകരെ കാണാനില്ലെന്ന് പരാതി

റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കിസാൻ പരേഡിനിടെയുണ്ടായ സംഘർഷത്തിന് ശേഷം നൂറോളം കർഷകരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷകരെയാണ് കാണാതായതെന്നു പഞ്ചാബ് മനുഷ്യാവകാശ സംഘടന (പി.എച്.ആർ.ഓ) പറഞ്ഞു. പഞ്ചാബിലെ മോഗയിലെ തത്തരിയാവാല ഗ്രാമത്തിൽ നിന്നും കർഷക മാർച്ചിൽ പങ്കെടുക്കാൻ എത്തിയ പന്ത്രണ്ടോളം കർഷകരെ കാണാനില്ലെന്ന് അവർ പറയുന്നു.

പരേഡിന് പുറപ്പെട്ട സിംഗു തിക്രി ക്യാമ്പുകളിൽ നിന്നുള്ള തൊണ്ണൂറോളം യുവാക്കൾ ക്യാമ്പുകളിൽ തിരികെയെത്തിയിട്ടില്ലെന്നു പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകൻ ഹകം സിംഗ് പറഞ്ഞു. " ഒരു കൂട്ടം അഭിഭാഷകർ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊലീസുമായും കർഷക സംഘടനകളുമായും ആശുപത്രികളുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്. " - അദ്ദേഹം പറഞ്ഞു

പി.എച്.ആർ.ഓ യുമായി ചേർന്ന് ഖൽറ മിഷൻ ഉൾപ്പെടെ വിവിധ സംഘടനകൾ കർഷകർക്ക് നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ക൪ഷകരുടെ റിപബ്ലിക് ദിന റാലിയെത്തുട൪ന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഇതിനകം 38 FIRകൾ രജിസ്റ്റ൪ ചെയ്തെന്ന് ഡൽഹി പൊലീസ് പറഞ്ഞു. 84 പേർഅറസ്റ്റിലായി.