''ചില ഗുണ്ടകൾ ഞങ്ങളെ ലജ്ജിപ്പിച്ചു, കർഷകരുടെ വേദന നിരസിക്കാൻ ഇതൊരു കാരണമാക്കരുത് '' അമരീന്ദര്‍ സിംഗ്
അതിര്‍ത്തിയില്‍ അതിക്രമിച്ചുകയറി പ്രശ്നങ്ങളുണ്ടാക്കുന്ന ചൈനയുമായി സര്‍ക്കാനിന് സന്ധിയുണ്ടാക്കാമെങ്കില് നമ്മുടെ കര്‍ഷകരുമായി എന്തുകൊണ്ട് അതിന് മുതിരുന്നില്ല

കര്‍ഷകര്‍ക്കെതിരായ ആയുധമായി ചെങ്കോട്ടയില്‍ നടന്ന സംഭവത്തെ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അക്രമത്തെ ശക്തമായി അപലപിക്കുകയും 'യഥാർത്ഥ കുറ്റവാളികളെ' തിരിച്ചറിയാൻ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ചെങ്കോട്ടയില്‍ സംഭവിച്ചത് രാജ്യത്തിന് അപമാനമാണെന്നും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ട സ്വതന്ത്ര രാജ്യത്തിന്റെ പ്രതീകമാണ്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സ്വാതന്ത്ര്യത്തിനായി തങ്ങളുടെ ജീവന് ത്യജിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയുടെ പോരാട്ടം മുഴുവനും അഹിംസയിലൂന്നിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി മുന്നേറിക്കൊണ്ടിരിക്കുന്ന സമരത്തിനിടയിലേക്ക് ചില ഗുണ്ടകള്‍ അതിക്രമിച്ചു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു.
അഹിംസയിലൂടെയാണ് അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്. അതിര്‍ത്തിയില്‍ അതിക്രമിച്ചുകയറി പ്രശ്നങ്ങളുണ്ടാക്കുന്ന ചൈനയുമായി സര്‍ക്കാനിന് സന്ധിയുണ്ടാക്കാമെങ്കില് നമ്മുടെ കര്‍ഷകരുമായി എന്തുകൊണ്ട് അതിന് മുതിരുന്നില്ല. അമരീന്ദര്‍ സിംഗ് പറഞ്ഞു.
''എന്റെ കർഷക സഹോദരന്മാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമേയുള്ളൂ: ശാന്തരായിരിക്കുക. ഏതെങ്കിലും തരത്തില്‍ നിങ്ങളെ പ്രകോപിതരാക്കാന്‍ ചില നികൃഷ്ട ഘടകങ്ങളെ അനുവദിക്കരുത്. ഇക്കാലയളവില്‍ നിങ്ങളുടെ പ്രക്ഷോഭത്തിന്റെ മുഖമുദ്രയായതും ലോകമെമ്പാടും നിങ്ങൾക്ക് പിന്തുണ നല്‍കിയതുമെല്ലാം നിങ്ങള്‍ സമാധാനപരമായ മാർഗങ്ങളിൽ ഉറച്ചുനിന്ന് സമരം ചെയ്തതുകൊണ്ടാണ്.'' അമരീന്ദര്‍ സിംഗ് പറഞ്ഞു.