LiveTV

Live

National

ഇടത് എം.പിമാര്‍‌ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുന്നു

വി.പി ഹൗസില്‍ നിന്നും പാര്‍ലമെന്‍റിലേക്കാണ് മാര്‍ച്ച്. കെ.കെ രാഗേഷ്, ബിനോയ് വിശ്വം എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്

ഇടത് എം.പിമാര്‍‌ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുന്നു

ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ പാര്‍ലമെന്‍റിലേക്ക് ഇടത് എം.പിമാര്‍‌ മാര്‍ച്ച് നടത്തുന്നു. വി.പി ഹൗസില്‍ നിന്നും പാര്‍ലമെന്‍റിലേക്കാണ് മാര്‍ച്ച്. കെ.കെ രാഗേഷ്, ബിനോയ് വിശ്വം എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. കെ.കെ രാഗേഷ്, ബിനോയ് വിശ്വം എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പാർലമെന്‍റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാം ഘട്ടം. ക൪ഷക നിയമങ്ങൾക്കെതിരെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കമാകുക.

കോൺഗ്രസിന് പുറമെ എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാ൪ട്ടി, ആ൪.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ്, ആ൪.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത്. ക൪ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതിൽ സ൪ക്കാറിന് ഇന്റലിജൻസ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമ൪ശവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്