LiveTV

Live

National

ഡൽഹി വംശീയാതിക്രമം : പിഞ്ജ്‌റ തോട് പ്രവർത്തകക്ക് ജാമ്യം നിഷേധിച്ചു

ഡൽഹിയിൽ നടന്ന അതിക്രമങ്ങളുടെ ഗൂഢാലോചനയിൽ ഭാഗമായിരുന്നുവെന്നാണ് ദേവാങ്കണക്കെതിരെയുള്ള ആരോപണം

ഡൽഹി വംശീയാതിക്രമം : പിഞ്ജ്‌റ തോട് പ്രവർത്തകക്ക് ജാമ്യം നിഷേധിച്ചു

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ വംശീയാതിക്രമയുമായി ബന്ധപ്പെട്ട അറസ്റ്റിലായ ജെ.എൻ .യു വിദ്യാർത്ഥിനിയും പിഞ്ജ്‌റ തോട് പ്രവർത്തകയുമായ ദേവാങ്കണ കാളിതക്ക് ജാമ്യം നിഷേധിച്ചു. കടുത്ത വകുപ്പുകളുള്ള യു.എ.പി.എ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ദേവാങ്കണക്കെതിരെയുള്ള ആരോപണങ്ങൾ ഒറ്റനോട്ടത്തിൽ നിലനിൽക്കുന്നതാണെന്നു അഡീഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത് ജാമ്യം നിഷേധിച്ച് വ്യാഴാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഡൽഹിയിൽ നടന്ന അതിക്രമങ്ങളുടെ ഗൂഢാലോചനയിൽ ഭാഗമായിരുന്നുവെന്നാണ് ദേവാങ്കണക്കെതിരെയുള്ള ആരോപണം. കഴിഞ്ഞ വർഷം ഫെബ്രുവരി 24 നു ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട വംശീയാതിക്രമത്തിൽ 53 പേർമരിക്കുകയും ഇരുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.