പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്, അരിയും ഗോതമ്പും പിടിച്ചെടുത്തു
രാജ്യതലസ്ഥാനത്ത് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ദിനംപ്രതി ശക്തിയാര്‍ജ്ജിച്ച് വരുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ ഇത്തരത്തിലൊരു റെയ്ഡ്

ഡല്‍ഹിയില്‍ കര്‍ഷക സമരങ്ങള്‍ പുരോഗമിക്കവെ, പഞ്ചാബിലെയും ഹരിയാനയിലെയും നാല്പത്തിയഞ്ചോളം ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്. ഇന്നലെ രാത്രി തുടങ്ങിയ റെയ്ഡ് അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെ പുരോഗമിക്കുകയാണ്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ സാമ്പിളുകള്‍ സിബിഐ പിടിച്ചെടുത്തു.
പഞ്ചാബ് ഗ്രെയിന്‍സ് പ്രൊക്യുര്‍മെന്റ് കോര്പറേഷന്, പഞ്ചാബ് വെയര്‍ഹൗസിങ്ങ്, ചില ഫുഡ് കോര്‍പറേഷനുകള്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളാണ് റെയ്ഡ് ചെയ്യപ്പെട്ടത്. 2019-20, 2020-21 വർഷത്തിൽ സംഭരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് സി.ബി.ഐ പിടിച്ചെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സംഭരിച്ച ധാന്യങ്ങളുടെ ഗുണനിലവാര പരിശോധകള്‍ ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള റെയ്ഡുകള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പും അരങ്ങേറിയിരുന്നു. ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 35 കേന്ദ്രങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ 10 കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്.
രാജ്യതലസ്ഥാനത്ത് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ദിനംപ്രതി ശക്തിയാര്‍ജ്ജിച്ച് വരുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ ഇത്തരത്തിലൊരു റെയ്ഡ്. ഹരിയാന, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തമാണ് സമരത്തില്‍ ഏറ്റവും കൂടുതലുള്ളത്.