LiveTV

Live

National

കര്‍ഷക സമരം: തരൂരിനും സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്

കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കര്‍ഷകസംഘടനകള്‍ ആരോപിച്ചിരുന്നത്

കര്‍ഷക സമരം: തരൂരിനും സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്

നോയ്ഡ: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റുമരിച്ചെന്ന് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.ക്കെതിരേ യു.പി. പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.

ഇന്ത്യടുഡേ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖൗമി ആവാസ് എഡിറ്റര്‍ സഫര്‍ ആഗ, കാരവന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തു.

സെക്ടര്‍ 20 പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചുമത്തിയ മിക്ക വകുപ്പുകളും ജാമ്യമില്ലാ കുറ്റങ്ങളാണ്. കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കര്‍ഷകസംഘടനകള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പിന്നീട് കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ഡല്‍ഹി പോലീസ് പിന്നീട് ദൃശ്യങ്ങള്‍ സഹിതം വിശദീകരിച്ചിരുന്നു.

വെടിയേറ്റ് മരിച്ചെന്ന് വാര്‍ത്ത നല്‍കിയതിനും ട്വീറ്റിനും ഇന്ത്യടുഡേ മാനേജ്മെന്റ് സര്‍ദേശായിയെ രണ്ടാഴ്ചത്തേക്ക് ചാനലില്‍ വിലക്കി. ഒരു മാസത്തെ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്.