സമരവേദി ഒഴിയാൻ കർഷക സംഘടനകൾക്ക് നിർദേശം; ജലവിതരണവും റദ്ദാക്കി
സംഘർഷത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്

കർഷക സമരം പൊളിക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചതിനു പിന്നാലെ ജലവിതരണവും റദ്ദാക്കി. പുതിയ കാര്‍ഷിക ബില്ലുകള്‍ പ്രതിപക്ഷമില്ലാതെ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തതില്‍ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന പാര്‍ലമെന്റിലെ പ്രസംഗം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുമെന്നറിയിച്ചു.
സിംഗുവിലെ സമരക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആൾക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. സിംഗുവിലെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
പുതിയ കാര്‍ഷിക ബില്ലുകള്‍ പ്രതിപക്ഷമില്ലാതെ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ പ്രസംഗം ബഹിഷ്കരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. നാളെയാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യുക.
കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ആര്.ജെ.ഡി, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, ആര്.എസ്.പി, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, കേരള കോണ്‍ഗ്രസ് (എം), ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുക. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
അതേസമയം, സംഘർഷത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. 37 കർഷക നേതാക്കൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗമാണ് അക്രമങ്ങൾക്ക് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.