LiveTV

Live

National

സർവകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുന്നു

കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 86 രൂപ 57 പൈസയായി ഉയർന്നു. ഡീസലിന് 80 രൂപ 77 പൈസയുമായി.

സർവകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുന്നു

ഇന്നും ഇന്ധന വില കൂട്ടി. ഇതോടെ സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിലെത്തി. പെട്രോളിന് ഇന്ന് കൂട്ടിയത് 25 പൈസയാണ്. ഡീസലിന് 26 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 86 രൂപ 57 പൈസയായി ഉയർന്നു. ഡീസലിന് 80 രൂപ 77 പൈസയുമായി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.58 രൂപയായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോൾ വില ലിറ്റററിന്​ 2.34 രൂപയും ഡീസൽ 2.36 രൂപയുമാണ് വർധിച്ചത്. അന്താരാഷ്​ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ്​ ഇന്ത്യയേയും സ്വാധീനിക്കുന്നതെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ വിശദീകരണം.