LiveTV

Live

National

18 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

സ്ത്രീകളോട് ഇയാള്‍ക്ക് വിദ്വേഷമായിരുന്നുവെന്ന് പൊലീസ്

18 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന്‍ അറസ്റ്റില്‍. എം രാമുലു എന്നയാളാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ വെച്ചാണ് ടാസ്ക് ഫോഴ്സ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അടുത്ത കാലത്ത് നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ബോറാബന്ദ സ്വദേശിയായ കല്ലുവെട്ട് തൊഴിലാളിയാണ് രാമുലു. ആകെ 21 കേസുകള്‍ രാമുലുവിനെതിരെയുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. 50കാരിയായ വെങ്കടമ്മ, 35കാരിയായ ഒരു സ്ത്രീ എന്നിവരെയാണ് ഏറ്റവും ഒടുവിലായി ഇയാള്‍ കൊലപ്പെടുത്തിയത്.

21ആം വയസിലാണ് രാമുലു വിവാഹിതനായത്. ഭാര്യ ഇയാളെ വിട്ട് മറ്റൊരാളോടൊപ്പം പോയി. ഇതോടെ സ്ത്രീ വിദ്വേഷിയായ ഇയാള്‍ പരമ്പര കൊലപാതകങ്ങള്‍ തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. 2003ലാണ് ഇയാള്‍ കുറ്റകൃത്യം തുടങ്ങിയത്. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തുക എന്നതാണ് ഇയാളുടെ രീതി. കൊലയ്ക്ക് ശേഷം ഇരകളുടെ കൈവശമുള്ള വിലകൂടിയ വസ്തുക്കള്‍ മോഷ്ടിക്കാറുമുണ്ട്.