LiveTV

Live

National

പട്ടിക ജാതി വിദ്യാർത്ഥികൾക്ക് സൗജന്യമായി ടെക്സ്റ്റ് ബുക്ക് നല്‍കാന്‍ ഹരിയാന സർക്കാർ

പുസ്തകങ്ങൾ വാങ്ങുവാനുള്ള തുക വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറും

പട്ടിക ജാതി വിദ്യാർത്ഥികൾക്ക് സൗജന്യമായി ടെക്സ്റ്റ് ബുക്ക് നല്‍കാന്‍ ഹരിയാന സർക്കാർ

പട്ടിക ജാതിയിൽ പെട്ട വിദ്യാർത്ഥികൾക്ക് ടെക്സ്റ്റ്ബുക്കുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഹരിയാന സർക്കാർ. സർക്കാർ നടത്തുന്ന കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സൗജന്യം നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഡയറക്റ്റർ ജനറലിന്റെ പ്രസ്തവാനയിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന കോളേജുകളിലെ പട്ടികജാതി വിദ്യാർത്ഥികളുടെ വിവരങ്ങൾ നൽകുവാൻ പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ പട്ടിക ജാതി സാക്ഷ്യപത്രം, ഹരിയാന നിവാസിയാണെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഇളവുകൾ നൽകുകയുള്ളൂ. പുസ്തകങ്ങൾ വാങ്ങുവാനുള്ള തുക വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറും.