ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു
മോഷണം നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് വെടിവെച്ച് കൊന്നു

തമിഴ്നാട്ടിൽ വീട് ആക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു. മയിലാട്തുറൈ സിര്‍കഴിയില്‍ ആണ് സംഭവം. ജ്വല്ലറി ഉടമയായ ധൻരീജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ധൻരാജിന്റെ ഭാര്യ ആശ മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ സംഘത്തിലെ ഒരാളെ പൊലീസ് വെടിവെച്ചു കൊന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ പൊലീസ് പിടികൂടി.
ഇന്ന് രാവിലെ ആറു മണിയോടെയാണ സംഭവമുണ്ടായത്. അഞ്ചംഗ സംഘം മാരകായുധങ്ങളുമായാണ് ധന്‍രാജിന്റെ വീട്ടിലെത്തിയത്. അക്രമികളുടെ ആക്രമത്തില്‍ ധന്‍രാജിനും അഖിലിന്റെ ഭാര്യയ്ക്കും മാരകമായി പരിക്ക് ഏറ്റിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഒരു വയലില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പൊലീസ് പിടികൂടിയ നാലുപേരില്‍ മൂന്നുപേര്‍ക്കും വെടിയേറ്റിട്ടുണ്ട്. രാജസ്ഥാന് സ്വദേശിയായ മണിപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.