LiveTV

Live

National

ചെങ്കോട്ടയിൽ ദേശീയ പതാക അഴിച്ചുമാറ്റി സിഖ് പതാക കെട്ടി; കർഷക പ്രതിഷേധത്തിൽ ടൈംസ് നൗവിന്റെ വ്യാജ പ്രചാരണം

നിഷാൻ സാഹിബ് എന്നറിയപ്പെടുന്ന സിഖ് പതാകയാണ് ചെങ്കോട്ടയിൽ സ്ഥാപിച്ചത്

ചെങ്കോട്ടയിൽ ദേശീയ പതാക അഴിച്ചുമാറ്റി സിഖ് പതാക കെട്ടി; കർഷക പ്രതിഷേധത്തിൽ ടൈംസ് നൗവിന്റെ വ്യാജ പ്രചാരണം

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ടൈംസ് നൗവിന്റെ വ്യാജ പ്രചാരണം. ഇന്ത്യന്‍ ദേശീയ പതാക അഴിച്ചുമാറ്റി സിഖ് പതാക ഉയര്‍ത്തി എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ത്രിവര്‍ണ പതാക അഴിച്ചു മാറ്റാതെ അതിനു താഴെയാണ് ചില പ്രതിഷേധക്കാര്‍ കൈയിലുണ്ടായിരുന്ന പതാക മിനാരത്തില്‍ കെട്ടിയത്. നിഷാന്‍ സാഹിബ് എന്നറിയപ്പെടുന്ന സിഖുകാരുടെ പതാകയാണ് ചെങ്കോട്ടയില്‍ സ്ഥാപിച്ചത്.

ചെങ്കോട്ടയിൽ ദേശീയ പതാക അഴിച്ചുമാറ്റി സിഖ് പതാക കെട്ടി; കർഷക പ്രതിഷേധത്തിൽ ടൈംസ് നൗവിന്റെ വ്യാജ പ്രചാരണം

സാധാരണഗതിയില്‍ സിഖ് ഗുരുദ്വാരകള്‍ക്ക് മുകളില്‍ ഉയര്‍ത്തുന്ന പതാകയാണ് നിഷാന്‍ സാഹിബ്. ത്രികോണാകൃതിയിലുള്ള പതാകയാണിത്. ചതുരാകൃതിയിലുള്ള ഖലിസ്ഥാന്‍ പതാകയുമായി ഇതിന് ബന്ധമൊന്നുമില്ല.

ചെങ്കോട്ടയിൽ ദേശീയ പതാക അഴിച്ചുമാറ്റി സിഖ് പതാക കെട്ടി; കർഷക പ്രതിഷേധത്തിൽ ടൈംസ് നൗവിന്റെ വ്യാജ പ്രചാരണം

ഖലിസ്ഥാന്‍ ആശയത്തേക്കാള്‍ പ്രതിഷേധക്കാരെ പ്രചോദിപ്പിച്ചത് സിഖ് ജനറലായിരുന്ന ഭാഗെല്‍ സിങാണ്. 1776ല്‍ മുഗള്‍ രാജാവ് ഷാ ആലം രണ്ടാമനെതിരെ ജയിച്ച ശേഷം ചെങ്കോട്ടയില്‍ ഭാഗെല്‍ സിങ് നാനാ സാഹിബ് ഉയര്‍ത്തി എന്നാണ് ചരിത്രം.

ചെങ്കോട്ടയിൽ ദേശീയ പതാക അഴിച്ചുമാറ്റി സിഖ് പതാക കെട്ടി; കർഷക പ്രതിഷേധത്തിൽ ടൈംസ് നൗവിന്റെ വ്യാജ പ്രചാരണം

ഇന്ത്യന്‍ സേനയിലെ സിഖ് റജിമെന്റിലും നാനാ സാഹിബിന് വലിയ പ്രാധാന്യമുണ്ട്.

ചെങ്കോട്ടയിൽ ദേശീയ പതാക അഴിച്ചുമാറ്റി സിഖ് പതാക കെട്ടി; കർഷക പ്രതിഷേധത്തിൽ ടൈംസ് നൗവിന്റെ വ്യാജ പ്രചാരണം

അതിനിടെ, പതാക ഉയർത്തിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ളവർ രംഗത്തു വന്നു. അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്നും ചെങ്കോട്ടയിൽ പറക്കേണ്ടത് ത്രിവർണ പതാകയാണ് എന്നും തരൂർ വ്യക്തമാക്കി. ട്വിറ്ററിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

ചെങ്കോട്ടയിൽ ദേശീയ പതാക അഴിച്ചുമാറ്റി സിഖ് പതാക കെട്ടി; കർഷക പ്രതിഷേധത്തിൽ ടൈംസ് നൗവിന്റെ വ്യാജ പ്രചാരണം

'അങ്ങേയറ്റം ദൗർഭാഗ്യകരം. തുടക്കം മുതലേ ഞാൻ കർഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തിൽ വിശുദ്ധ ത്രിവർണ പതാകയാണ് ചെങ്കോട്ടയിൽ പറക്കേണ്ടത്' - തരൂർ കുറിച്ചു.