LiveTV

Live

National

'ഉത്തരവാദി മോദി സര്‍ക്കാര്‍, തെരുവിലിറങ്ങുന്നവരെ ട്രോളാന്‍ ബി.ജെ.പിയും' സീതാറാം യെച്ചൂരി

സ്ഥിതി ഇത്രയും മോശമാകാൻ കാരണം മോദി സർക്കാരാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

'ഉത്തരവാദി മോദി സര്‍ക്കാര്‍, തെരുവിലിറങ്ങുന്നവരെ ട്രോളാന്‍ ബി.ജെ.പിയും' സീതാറാം യെച്ചൂരി

റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരിച്ച് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥിതി ഇത്രയും മോശമാകാൻ കാരണം മോദി സർക്കാരാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

കൊടിയ തണുപ്പിലും കർഷകർ കഴിഞ്ഞ 60 ദിവസത്തിലധികമായി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. നൂറോളം കർഷകർ മരിച്ചുവീണിട്ടും ഡൽഹിയിലേക്ക്​ വരാൻ അവരെ അനുവദിച്ചില്ല. കാർഷിക നിയമം പിൻവലിക്കൽ മാത്രമാണ് പ്രശ്നപരിഹാരമെന്നും സീതാറാം യെച്ചൂരി പറഞ്ഞു

'ഭിന്നസ്വരക്കാരെയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നവരേയും ബി.ജെ.പിയും അവരുടെ സൈബര്‍ ആര്‍മികളും ചേര്‍ന്ന് അപമാനിക്കുകയാണ്. മന്ത്രിമാർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഇതൊന്നും കർഷകരുടെ ന്യായമായ ആവശ്യങ്ങളെ പരിഗണിക്കാനുള്ള മാർഗമല്ല, നിയമങ്ങള്‍ പിന്‍വലിക്കലാണ് യഥാര്‍ത്ഥ പരിഹാരം' യെച്ചൂരി കൂട്ടിച്ചേർത്തു