'ആദ്യം കണ്ണ് തുറക്കൂ, എന്നിട്ട് ട്വീറ്റ് പിന്‍വലിക്കൂ' ശശി തരൂരിന്റെ ട്വീറ്റിന് താഴെ പ്രതിഷേധം
ട്വീറ്റ് പിന്‍വലിക്കൂ എന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് തരൂരിന്റെ ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്

ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ട്വീറ്റ് പിന്‍വലിക്കൂ എന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് തരൂരിന്റെ ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്. കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച ശശി തരൂര്‍ ത്രിവര്‍ണ പതാകയാണ് റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉയരേണ്ടതെന്ന് ട്വീറ്റ് ചെയ്തിരുന്നു
'അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് ഇന്ന് നടന്ന സംഭവം. തുടക്കം മുതല്‍ ഞാന്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തില്‍ വിശുദ്ധ ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്' ഇങ്ങനെയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
കണ്ണ് തുറന്ന് കാര്യങ്ങൾ കാണണമെന്നും വ്യാജ വാര്‍ത്തകളില്‍ ശശി തരൂരിനെപ്പോലെയൊരാള് വീഴുന്നത് നിര്ഭാഗ്യകരമാണെന്നുമുള്ള കമന്റുകളാണ് ട്വീറ്റിന് മറുപടിയായി വന്നതില്‍ കൂടുതലും. സോഷ്യൽ മീഡിയ പറയുന്നു.
തരൂരിന്റെ ട്വീറ്റിന് വന്ന കമന്റുകളില്‍ നിന്ന്
'കർഷകർ ദേശീയ പതാകയോട് ഒരു അനാദരവും കാണിച്ചിട്ടില്ല, അത് ഉയർന്നു തന്നെ നിൽപ്പുണ്ട്. പ്രതിഷേധക്കാർ ദേശീയ പതാക തൊട്ടിട്ട് പോലുമില്ല. ക്രോപ്പ് ചെയ്ത് ഉണ്ടാക്കിയെടുത്ത വ്യാജ വാർത്തകള്‍ നിങ്ങള്‍ ഷെയര്‍ ചെയ്യരുത്.'
'നിങ്ങളെന്തിനാണ് ഗോദി മീഡിയ കാണുന്നത്..?'
'പ്രതിഷേധത്തിന്റെ ഭാഗമായി ഒരു പ്രതീകാത്മക പതാക ഉയര്‍ത്തിയതാണോ കർഷകരെ തല്ലിച്ചതച്ച ദൃശ്യങ്ങളേക്കാൾ നിങ്ങളെ വേദനിപ്പിച്ചത്...'