LiveTV

Live

National

ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി; തലയറ്റു, യുവതിക്ക് ദാരുണാന്ത്യം

പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാൻ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്

ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി; തലയറ്റു, യുവതിക്ക് ദാരുണാന്ത്യം

ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. യന്ത്രത്തില്‍ കുടുങ്ങിയ യുവതിയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെടുകയും ചെയ്തു. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാൻ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബല്‍ജീതിന്‍റെ ഭര്‍ത്താവ് പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. ഈ സമയത്ത് ഒരാള്‍ ധാന്യം പൊടിക്കുന്നതിനായി എത്തുകയും ബല്‍ജീത് യന്ത്രം ഓണാക്കി മെഷീന്‍റെ സമീപത്ത് നില്‍ക്കുമ്പോഴാണ് മുടി കുടുങ്ങുന്നത്. മില്ലിലെത്തിയ ആള്‍ കണ്ടുനില്‍ക്കുമ്പോഴാണ് ബല്‍ജീതിന്‍റെ ശരീരത്തില്‍ നിന്നും തലയറ്റ് നിലത്ത് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സെക്ഷൻ 174 സിആർ‌പി‌സി പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജീര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള എ.എസ്.ഐ ബൽ‌വിന്ദർ സിംഗ് പറഞ്ഞു.