കർഷകരെ പൂക്കൾ വിതറി സ്വാഗതം ചെയ്ത് ദൽഹി നിവാസികൾ
ഗാസിപൂർ അതിർത്തിക്ക് സമീപം സ്വരൂപ് നഗറിലാണ് സംഭവം
ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ പൂക്കൾ വിതറി സ്വാഗതം ചെയ്ത് ദൽഹി നിവാസികൾ. ഗാസിപൂർ അതിർത്തിക്ക് സമീപം സ്വരൂപ് നഗറിലാണ് സംഭവം. 72ആമത് റിപ്പബ്ലിക്ക് ദിനമായ ഇന്ന് രാവിലെ ഡൽഹിയിലേക്ക് നടത്തിയ ട്രാക്ടർ മാർച്ചിനെയാണ് പുഷ്പങ്ങൾ വിതറി തദ്ദേശ വാസികൾ സ്വാഗതം ചെയ്തത്.
അതേസമയം ഡൽഹിയിലെ വിവിധയിടങ്ങളിൽ കർഷകരും പോലീസും തമ്മിലുള്ള സംഘർഷാന്തരീക്ഷം തുടരുകയാണ്. സമരത്തിനിടെ ഒരു കർഷകൻ മരണപ്പെട്ടു. കർഷകൻ മരിച്ചത് പോലീസ് വെടിയേറ്റിട്ടാണെന്നു കർഷകർ ആരോപിക്കുന്നു. സമരം നടത്തുന്ന കർഷകർ ചെങ്കോട്ടയിലെത്തി കർഷക കൊടി ഉയർത്തി
അതിനിടെ ട്രാക്ടർ മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്.