LiveTV

Live

National

രാജ്പഥില്‍ അയോധ്യ; യുപിയുടെ നിശ്ചല ദൃശ്യത്തില്‍ രാമക്ഷേത്ര മാതൃകയും

മൊത്തം 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 32 നിശ്ചലദൃശ്യങ്ങളാണ് റിപ്പബ്ലിക് ഡേയില്‍ അണി നിരന്നത്

രാജ്പഥില്‍ അയോധ്യ; യുപിയുടെ നിശ്ചല ദൃശ്യത്തില്‍ രാമക്ഷേത്ര മാതൃകയും

ന്യൂഡല്‍ഹി: രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ അണി നിരന്ന നിശ്ചലദൃശ്യങ്ങളില്‍ അയോധ്യയിലെ രാമക്ഷേത്രവും. ഉത്തര്‍പ്രദേശിന്റെ ഔദ്യോഗിക ടാബ്ലോ ആയാണ് രാമക്ഷേത്രം ഇടംപിടിച്ചത്. മുന്നില്‍ വാല്‍മീകി മഹര്‍ഷിയും പിന്നില്‍ രാമക്ഷേത്രവുമാണ് ദൃശ്യത്തിലുണ്ടായിരുന്നത്.

മൊത്തം 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 32 നിശ്ചലദൃശ്യങ്ങളാണ് റിപ്പബ്ലിക് ഡേയില്‍ അണി നിരന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ദൃശ്യങ്ങള്‍ ചുരുക്കുകയായിരുന്നു.

വടക്കന്‍ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുള്‍പ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള നിശ്ചല ദൃശ്യത്തിലുള്‍പ്പെട്ടത്. ആത്മനിര്‍ഭര്‍ ഭാരത് ആശയം മുന്‍നിര്‍ത്തി കോവിഡ് വാക്സിന്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിശ്ചലദൃശ്യവും പരേഡിലുണ്ടായിരുന്നു.