"ജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കാന്‍ ആരെയും നിര്ബന്ധിപ്പിക്കുന്നില്ല" മമതയുടെ പ്രതിഷേധത്തില്‍ യോഗി ആദിത്യനാഥ്
മോദി പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീ റാം വിളികള്‍ ഉയര്‍ന്നതിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗം മതിയാക്കിയിരുന്നു

ജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കാന്‍ ആരെയും നിര്‍ബന്ധിപ്പിക്കുന്നില്ലെന്നും ഇത്തരം സ്തുതികള്‍ മോശമായി കാണേണ്ടതില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീ റാം വിളികള്‍ ഉയര്‍ന്നതിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗം മതിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ വിശദീകരണം.
മമത ബാനര്‍ജിയുടെ പ്രതികരണത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ജയ് ശ്രീ റാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നായിരുന്നു യോഗിയുടെ മറുപടി. ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ തന്നെ അതിനെ മോശമായി കാണേണ്ടതില്ലെന്നും ഇത് എങ്ങനെ മമതയെ അപമാനിക്കലാകുമെന്നും യോഗി ചോദിച്ചു. ബംഗാളില്‍ ക്രമസമാധാനപാലനം തകര്‍ന്നെന്നും മമത സര്‍ക്കാരിന്റെ കാലത്ത് നിരവധി കലാപങ്ങള്‍ ഉണ്ടായെന്നും യോഗി പറഞ്ഞു.