LiveTV

Live

National

അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റം; ഇന്ത്യാ-ചൈന ധാരണ

ഇന്ത്യാ ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ

അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റം; ഇന്ത്യാ-ചൈന ധാരണ

ഇന്ത്യാ ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ. അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന അറിയിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ഒമ്പതാംവട്ട സൈനികതല ചർച്ച ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. ഈ ചർച്ചയുടെ വിശദാംശങ്ങളാണ് കരസേന പുറത്തുവിട്ടിരിക്കുന്നത്.

സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്നാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്. സമ്പൂർണമായി പിൻമാറും മുമ്പ് ഒരു തവണ കൂടി കമാൻഡർ തല ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.