LiveTV

Live

National

അതിർത്തിയിൽ വീണ്ടും ഇന്ത്യ ചൈന ഏറ്റുമുട്ടൽ ; പ്രശ്നങ്ങൾ പരിഹരിച്ചതായി ഇന്ത്യൻ സൈന്യം

എന്നാൽ ഏറ്റുമുട്ടലിനെ കുറിച്ച വാർത്തകൾ ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

അതിർത്തിയിൽ വീണ്ടും ഇന്ത്യ ചൈന ഏറ്റുമുട്ടൽ ; പ്രശ്നങ്ങൾ പരിഹരിച്ചതായി ഇന്ത്യൻ സൈന്യം

ഇന്ത്യ - ചൈന അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. സിക്കിമിലെ നാക്കുലാ മേഖലയിൽ ജനുവരി 20 നു ഒരു ചെറിയ ഏറ്റുമുട്ടൽ നടന്നതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചു വിഷയം പരിഹരിച്ചതായും സൈന്യം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞയാഴ്ച ഇന്ത്യയുടേയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ഇന്ന് രാവിലെ റിപോർട്ടുകൾ ഉണ്ടായിരുന്നു. ഇരു പക്ഷത്തും പരിക്കുകൾ ഉണ്ടായതായും റിപോർട്ടുകൾ പറയുന്നു.

" ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവുമായി സിക്കിമിൽ നടന്ന ഏറ്റുമുട്ടലിനെ കുറിച്ചു ഒരുപാടു ചോദ്യങ്ങൾ ലഭിക്കുന്നുണ്ട്. സിക്കിമിലെ നാക്കുലാ മേഖലയിൽ ജനുവരി 20 നു ഒരു ചെറിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും വിഷയം നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കപ്പെടുകയും ചെയ്തു. അതിശയോക്തി നിറഞ്ഞ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണം " - സൈനിക പ്രസ്താവന പറഞ്ഞു.

എന്നാൽ ഏറ്റുമുട്ടലിനെ കുറിച്ച വാർത്തകൾ ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തങ്ങൾക്ക് അതിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാൻ പറഞ്ഞു.