LiveTV

Live

National

രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തിൽ കിസാൻ പരേഡ്

പഞ്ചാബിൽ നിന്ന് മാത്രം ഒരു ലക്ഷത്തോളം ട്രാക്ടറുകൾ ഞായറാഴ്ചയെത്തും

രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തിൽ  കിസാൻ പരേഡ്

റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ഡൽഹിയിൽ നടത്തുന്ന കിസാൻ പരേഡിൽ രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകൾ അണിനിരക്കും. വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധ സേവകരെയും നിയോഗിച്ചിട്ടുണ്ടെന്നു കർഷക സംഘടനകൾ അറിയിച്ചു.

തിരക്ക് വർധിക്കുകകയാണെങ്കിൽ സന്നദ്ധ സേവകരുടെ എണ്ണം കൂട്ടുമെന്നും എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ കോൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പഞ്ചാബിൽ നിന്ന് മാത്രം ഒരു ലക്ഷത്തോളം ട്രാക്ടറുകൾ ഞായറാഴ്ച എത്തുമെന്ന് പഞ്ചാബ് കർഷക സംഘടനകളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച കിർത്തി കിസാൻ യൂണിയൻ പ്രസിഡന്റ് നിർഭയ് സിംഗ് ദുഡികെ പറഞ്ഞു.

കഴിഞ്ഞ നവംബർ 28 മുതൽ കർഷകർ ദൽഹി അതിർത്തികളിൽ സമരത്തിലാണ്. രാജ്പഥിലെ റിപ്പബ്ലിക്ക് ദിന പരേഡ് സമാപിച്ചതിനു ശേഷം പന്ത്രണ്ട് മണിക്ക് ശേഷം മാത്രമേ ട്രാക്ടർ പരേഡ് നടത്തൂവെന്ന് കർഷകർ പറഞ്ഞു. പരേഡിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഒരു കേന്ദ്ര കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ ദൽഹി പോലീസും കർഷക സംഘടനകളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം പരേഡിന് പോലീസ് അനുമതി നൽകിയതായി കർഷക നേതാവ് അഭിമന്യു കോഹാർ പറഞ്ഞു. ഗാസിപൂർ, സിംഗു, തിക്രി അതിർത്തികളിൽ നിന്നാരംഭിക്കുന്ന പരേഡിന്റെ അന്തിമ റൂട്ട് ഇതുവരെ തീരുമാനം ആയിട്ടില്ല.

എന്നാൽ തങ്ങൾ കർഷകരുമായി അന്തിമ വട്ട ചർച്ചകളിലാണെന്നു ഡൽഹി പോലീസ് അഡീഷനൽ പബ്ലിക് റിലേഷൻസ് ഓഫീസർ അനിൽ മിത്തൽ പറഞ്ഞു.