LiveTV

Live

National

തമിഴ്നാട്ടില്‍ ടയറില്‍ തീ കൊളുത്തി എറിഞ്ഞു കാട്ടാനയെ കൊന്നു

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി തീകൊളുത്തിയെറിഞ്ഞ ടയര്‍ എറിയുകയായിരുന്നു.

തമിഴ്നാട്ടില്‍ ടയറില്‍ തീ കൊളുത്തി എറിഞ്ഞു കാട്ടാനയെ കൊന്നു

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി തീകൊളുത്തിയ ടയര്‍ എറിയുകയായിരുന്നു. ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റിസോർട്ട് ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ആനക്ക് നേരെ അതിക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസമേഖലയില്‍ തന്നെ തുടരുകയായിരുന്നു.

അഞ്ചുദിവസം മുമ്പാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന തീരെ അവശ നിലയിലാണെന്ന് കണ്ടെത്തി. മയക്കുവെടിവച്ച് വിദഗ്ധ ചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കാട്ടാന ക്രൂരമായ ആക്രമണത്തിനു വിധേയമായതായി കണ്ടെത്തിയത്. കാട്ടാനയുടെ ഇടതു ചെവി മുറിഞ്ഞ് രക്തം വാര്‍ന്നിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനയുടെ തലയിൽ തീ കത്തിച്ചിടുന്ന വിഡിയോ പുറത്തുവരുന്നത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.