LiveTV

Live

National

എൻ.ഐ.എ സ്വതന്ത്ര സംഘം; സ്റ്റാൻ സ്വാമിയുടെ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് ക്രിസ്ത്യൻ പ്രതിനിധികളോട് മോദി

കഴിഞ്ഞ വർഷം ഒക്ടോബർ 8നാണ് പാർക്കിൻസൺസ് രോഗിയായ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ് ചെയ്യുന്നത്

എൻ.ഐ.എ സ്വതന്ത്ര സംഘം; 
സ്റ്റാൻ സ്വാമിയുടെ പ്രശ്നത്തിൽ   ഇടപെടാനാകില്ലെന്ന് ക്രിസ്ത്യൻ പ്രതിനിധികളോട് മോദി

ഭീമ കൊറെഗാവോൺ കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ പ്രശ്നത്തിൽ തനിക്ക് ഇടപെടാൻ ആവില്ലെന്ന് ക്രിസ്ത്യൻ പ്രധിനിധി സംഘത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം ഒക്ടോബർ 8നാണ് പാർക്കിൻസൺസ് രോഗിയായ ഫാദർ സ്റ്റാൻ സ്വാമിയെ മുംബൈയിൽ നിന്ന് അറസ്റ് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വിട്ടയക്കണമെന്ന ആവശ്യവുമായി കർദിനാൾ ഓസ്വാൾഡ് ഗ്രേഷിയാസ്‌, ജോർജ്‌ ആലഞ്ചേരി, ബസേലിയോസ് ക്ളീമിസ് എന്നിവരാണ് പ്രധാനമന്ത്രിയെ സമീപിച്ചത്.

''സ്റ്റാൻ സ്വാമിയുടെ പ്രശ്നത്തിൽ പ്രധാനമന്ത്രിക്ക് ഖേദമുണ്ട്. എന്നാൽ കേസ് കൈകാര്യം ചെയ്യുന്ന എൻ.ഐ.എ ഒരു സ്വതന്ത്ര സംഘമായത് കൊണ്ട് വിട്ടയക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് ഇടപെടാനാകില്ലെന്നാണ് പറയുന്നത്. '' നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബോംബെ ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷിയാസ് പറഞ്ഞു. ഈ പ്രശ്നനത്തിന്റെ പരിഹാരം അന്വേഷണ ഏജൻസിയുടെ വഴികളിലൂടെ മാത്രമേ നടക്കുകയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.പി.എ ചുമത്തപ്പെട്ട് നൂറ് ദിവസത്തിലധികമായി സ്റ്റാൻ സ്വാമി മുംബൈ തലോജ ജയിലിൽ കഴിയുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സ്വാമിക്ക് വെള്ളം കുടിക്കാൻ സഹായകമാകുന്ന സൗകര്യങ്ങൾ ഒരുക്കാൻ പോലും ജയിലധികൃതർ തയ്യാറായിരുന്നില്ല. സ്റ്റാൻ സ്വാമിയെ കൂടാതെ ആക്ടിവിസ്റ്റുകളും, അഭിഭാഷകരും എഴുത്തുകാരും അക്കാഡമീഷ്യന്മാരും ഉൾപ്പെടുന്ന 16ഓളം പേർ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.