LiveTV

Live

National

ജീ​വ​നൊ​ടു​ക്കുന്ന കര്‍ഷകര്‍ മാനസികമായി കരുത്തില്ലാത്തവരെന്ന് കര്‍ണാടക കൃ​ഷി​മ​ന്ത്രി

കൃ​ഷി​ക്കാ​ർ മാ​ത്ര​മ​ല്ല, വ്യ​വ​സാ​യി​ക​ളും ജീ​വ​നൊ​ടു​ക്കു​ന്നു. ഇ​ത്ത​ര​മു​ള്ള എ​ല്ലാ മ​ര​ണ​ങ്ങ​ളും ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നാ​വി​ല്ല

ജീ​വ​നൊ​ടു​ക്കുന്ന കര്‍ഷകര്‍ മാനസികമായി കരുത്തില്ലാത്തവരെന്ന് കര്‍ണാടക കൃ​ഷി​മ​ന്ത്രി

മാനസികമായി കരുത്തില്ലാത്ത കര്‍ഷകരാണ് ജീ​വ​നൊ​ടു​ക്കുന്നതെന്ന് ക​ർ​ണാ​ട​ക കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ. മൈ​സൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള ക​ർ​ഷ​ക​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ജീ​വ​നൊ​ടു​ക്കു​ന്ന​വ​ർ ഭീ​രു​ക്ക​ളാ​ണെന്നും അ​തി​ന് ​സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കൃ​ഷി​ക്കാ​ർ മാ​ത്ര​മ​ല്ല, വ്യ​വ​സാ​യി​ക​ളും ജീ​വ​നൊ​ടു​ക്കു​ന്നു. ഇ​ത്ത​ര​മു​ള്ള എ​ല്ലാ മ​ര​ണ​ങ്ങ​ളും ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നാ​വി​ല്ല. ആ​ശ്രി​ത​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ർ ഭീ​രു​ക്ക​ളാ​ണ്. നി​ങ്ങ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ൽ പോ​യി ആ​ശ്വ​സി​പ്പി​ച്ച​തു​കൊ​ണ്ട് ഈ ​പ്ര​വ​ണ​ത നി​ല​യ്ക്കി​ല്ല. ത​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാവണമെന്നും കൃഷിമന്ത്രി പ്രതികരിച്ചു.