LiveTV

Live

National

മോദിക്കും യോഗിക്കും എതിരെ ഫേസ്‌ബുക്ക് പോസ്റ്റ്: ഉത്തർ പ്രദേശിൽ നിയമവിദ്യാർത്ഥി അറസ്റ്റിൽ

സംഭവത്തെ തുടർന്ന് അരുണിനെ ഗോരഖ്പൂർ സർവകലാശാല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു

മോദിക്കും യോഗിക്കും എതിരെ ഫേസ്‌ബുക്ക് പോസ്റ്റ്: 
ഉത്തർ പ്രദേശിൽ നിയമവിദ്യാർത്ഥി അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിനു ഉത്തർ പ്രദേശിൽ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ഇരുപത്തിനാലു വയസുകാരനായ അരുൺ യാദവിനെയാണ് 153 A ,469 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അരുണിനെതിരെ വിവരസാങ്കേതിക വിദ്യ നിയമത്തിന്റെ വകുപ്പുകളും ചാർത്തിയിട്ടുണ്ട്.

മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് അരുണിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഞായറാഴ്ച ഗോരഖ്പൂരിലെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സംഭവത്തെ തുടർന്ന് അരുണിനെ ഗോരഖ്പൂർ സർവകലാശാല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. " അരുൺ യാദവിനെ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്. വിഷയം അന്വേഷിക്കാൻ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട്. അരുണിനെ അവർ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച് ഓഫ് ആയിരുന്നു അരുണിന്റെ ഭാഗം ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്." സർവകലാശാല ഉദ്യോഗ്യസ്ഥൻ പറഞ്ഞു.