LiveTV

Live

National

രാജ്യത്ത് 24 മണിക്കൂറിനിടെ 10,064 പേര്‍ക്ക് കോവിഡ്; ഏഴ്‌ മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന കേസുകള്‍

ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷമായി കുറയുകയും ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1.02 കോടിയായി വര്‍ധിക്കുകയും ചെയ്തു

രാജ്യത്ത് 24 മണിക്കൂറിനിടെ 10,064 പേര്‍ക്ക് കോവിഡ്; ഏഴ്‌
മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,064 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ രണ്ടാം വാരത്തിനുശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷമായി കുറയുകയും ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1.02 കോടിയായി വര്‍ധിക്കുകയും ചെയ്തു.

തിങ്കളാഴ്ച 137 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്.

കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയില്‍; കേന്ദ്രത്തിന് അതൃപ്തി
Also Read

കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയില്‍; കേന്ദ്രത്തിന് അതൃപ്തി

കേരളത്തില്‍ 3,346 പുതിയ കേസുകളും മഹാരാഷ്ട്രയില്‍ 1,924 പുതിയ കേസുകളും കണ്ടെത്തി.

രാജ്യത്ത് 3.81 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 580 പേര്‍ക്ക് ചില പാര്‍ശഫലങ്ങളുണ്ടായി. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കും. 3 കോടി പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‍. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ നല്‍കുന്നത്.

കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ മന്ദഗതിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേരളത്തില്‍ ഇതുവരെ കുത്തിവെപ്പ് നല്‍കിയത് രജിസ്റ്റര്‍ ചെയ്തവരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 70 ശതമാനത്തിന് മുകളിലാണ്. അതേസമയം വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള ആശങ്കയാണ് വാക്‌സിനേഷനുള്ള തടസമെന്ന് സംസ്ഥാനം മറുപടി നല്‍കി. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളിലെത്തി. വാക്‌സിനേഷന്‍ സംബന്ധിച്ച റിവ്യു മീറ്റിങിലാണ് കേന്ദ്രം അതൃപ്തി അറിയിച്ചത്.