LiveTV

Live

National

ത്രിപുരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് പരാതി

ആക്രമണത്തില്‍ വാഹനത്തിന്‍റെ ചില്ലുകൾ തകർന്നു.

ത്രിപുരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് പരാതി

ത്രിപുര കോൺഗ്രസ്​ അധ്യക്ഷൻ പിജുഷ്​ ബിശ്വാസിന്‍റെ കാറിന്​ നേരെ ആക്രമണം. ബിശ്വാസിന് ആക്രമണത്തില്‍ പരിക്കേറ്റു. ​ഇന്ന് രാവിലെയാണ്​ സംഭവം​. ബി.ജെ.പിയാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ കോൺഗ്രസ്​ ആരോപിച്ചു.

അഗര്‍ത്തലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ബിശാല്‍ഗറില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പിജുഷ് ബിശ്വാസ്. ആക്രമണത്തില്‍ വാഹനത്തിന്‍റെ ചില്ലുകൾ തകർന്നു. സംഘര്‍ഷത്തില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊലീസുകാരനും പരിക്കേറ്റു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പിജുഷ് ബിശ്വാസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും രാഷ്ട്രീയ ആക്രമണമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ് അറിയിച്ചു.

2019ലാണ് പിജുഷ് ബിശ്വാസ് ത്രിപുരയില്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കാനായി അദ്ദേഹം സംസ്ഥാനത്തുടനീളം യാത്ര ചെയ്യാറുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഈ വെള്ളിയാഴ്ച പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

ബിജെപി പ്രതിപക്ഷത്തിനെതിരെ അക്രമം അഴിച്ചുവിടുന്നുവെന്ന് സിപിഎമ്മിനും പരാതിയുണ്ട്. കാര്‍ഷിക നിയമത്തിനെതിരായ സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് അനുശോചനം അര്‍പ്പിച്ചുകൊണ്ട് സിപിഎം സംഘടിപ്പിച്ച പരിപാടിക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു.