LiveTV

Live

National

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ സഞ്ചാരികള്‍ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2018 ഒക്ടോബറിലാണ് സ്റ്റാച്യു ഓഫ് യുണിറ്റി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ സഞ്ചാരികള്‍ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി

അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് വര്‍ഷം മുമ്പ് തുറന്നതിന് ശേഷം 50 ലക്ഷത്തോളം സഞ്ചാരികള്‍ സന്ദര്‍ശിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കെവാഡിയയിലേക്ക് പുതുതായി സര്‍വ്വീസ് ആരംഭിച്ച ട്രെയിനുകള്‍ ഫ്‌ളാഗ്ഓഫ് ചെയ്തതിനുശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെയായിരുന്നു ചടങ്ങ്.

ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നതോടെ ദിവസേന ഒരുലക്ഷത്തിലധികം ആളുകള്‍ കെവാഡിയ സന്ദര്‍ശിക്കുമെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2018 ഒക്ടോബറിലാണ് സ്റ്റാച്യു ഓഫ് യുണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

''കെവാഡിയ ഇന്ന് ഗുജറാത്തിലെ വെറുമൊരു പ്രദേശം മാത്രമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി വളരുകയാണ്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ആളുകള്‍ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ തുടങ്ങി. ഉദ്ഘാടനത്തിന് ശേഷം 50 ലക്ഷത്തോളം ആളുകള്‍ ഇത് സന്ദര്‍ശിച്ചു.'' പ്രധാനമന്ത്രി പറഞ്ഞു