LiveTV

Live

National

രോഹിത് വെമുല രക്തസാക്ഷിത്വത്തിന് അഞ്ചാണ്ട്

ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തുറന്നു കാട്ടുന്നതായിരുന്നു രോഹിത്തിന്‍റെ ആത്മഹത്യ

രോഹിത് വെമുല രക്തസാക്ഷിത്വത്തിന് അഞ്ചാണ്ട്

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി രോഹിത് വെമുല രക്തസാക്ഷിത്വത്തിനു അഞ്ചാണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തുറന്നു കാട്ടുന്നതായിരുന്നു രോഹിത്തിന്‍റെ ആത്മഹത്യ.

രോഹിത്തിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട ജാതി വ്യവസ്‌ഥയോട് പോരാടുകയാണ് അമ്മ രാധിക വെമുല. 2016 ജനുവരി 17നായിരുന്നു രോഹിത് വെമുല ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല ഹോസ്റ്റലിൽ തൂങ്ങി മരിച്ചത്. ദളിതനായ വെമുല കടുത്ത ജാതി വിവേചനത്തിന്‍റെ ഇരയായാണ് ആത്മഹത്യ ചെയ്തത്.

വെമുലയുടെ മരണം രാജ്യത്തെ സർവ്വകലാശാലകളിൽ വലിയ പ്രതിഷേധമുയർനത്തി. ജാതി വ്യവസ്ഥയുടെ പേരിലുള്ള കൊലപാതകമാണ് വെമുലയുടെ മരണമെന്ന് ആരോപണം ഉയർന്നു. ഹൈദരാബാദ് സർവ്വകലാശാലയിൽ മാത്രമല്ല രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ വലിയ പ്രതിഷേധമുണ്ടായി.

രോഹിത്തിന്‍റെ അമ്മ രാധിക വെമുല സർവ്വകലാശാലകളിലെ സമരത്തിന്‍റെ പ്രതീകമായി മാറി. ജാതി ഉച്ചനീതങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി രാധിക വെമുല സമര രംഗത്ത് സജീവമാണ്. രോഹിത് ഒരു പ്രതീകമാണ്. രക്തസാക്ഷിയാണ്. വിദ്യാഭ്യാസ രംഗത്തെ ജാതിയുടെ രക്തസാക്ഷിയും പ്രതീകവുമണായാൾ.