LiveTV

Live

National

രാജ്യത്ത് ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് 1,91,181 പേർ; ഡൽഹിയിൽ 52 പേർക്ക് പാർശ്വഫലങ്ങൾ

ആരുടേയും നില ഗുരുതരമല്ല.

രാജ്യത്ത് ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് 1,91,181 പേർ; ഡൽഹിയിൽ 52 പേർക്ക് പാർശ്വഫലങ്ങൾ

രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിച്ച ഇന്നലെ 1,91,181 പേർ കുത്തിവെപ്പെടുത്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കുത്തിവെപ്പ് എടുത്ത ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ആരുടേയും നില ഗുരുതരമല്ല.

ഡൽഹിയിൽ വാക്‌സിൻ സ്വീകരിച്ചവരില്‍ 52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട്‌ ചെയ്‍തു. ഡൽഹി എയിംസിൽ നിന്ന് കുത്തിവെപ്പ് എടുത്ത ശുചീകരണ തൊഴിലാളിയുടെ ശരീരം തടിച്ചു പൊന്തി. ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിനു മാത്രമാണ് കാര്യമായ ആരോഗ്യ പ്രശ്നം ഉണ്ടായത്. മറ്റുള്ളവർക്ക് നിരീക്ഷണ സമയത്തു ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പിനീട് ആരോഗ്യനില സാധാരണ അവസ്ഥയിലായി.

മഹാരാഷ്ട്രയിൽ 14 പേർക്ക് അസ്വസ്ഥതകൾ ഉണ്ടായി. വാക്‌സിനേഷൻ നടത്തിയ ശേഷമുള്ള സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി മഹാരാഷ്ട്രയിൽ രണ്ട് ദിവസത്തേക്കും ഒഡിഷ ഒരു ദിവസത്തെ‌ക്കും കുത്തിവെപ്പ് നിർത്തിവെച്ചു. ഇന്ന് രാജ്യത്ത് 15144 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.