LiveTV

Live

National

രാജസ്ഥാനിൽ വൈദ്യുതി ലൈനിൽ തട്ടി ബസിന് തീപിടിച്ചു; ആറ് മരണം, 19 പേർക്ക് പരിക്ക്

വഴിതെറ്റി ഓടിയ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു.

രാജസ്ഥാനിൽ വൈദ്യുതി ലൈനിൽ തട്ടി ബസിന് തീപിടിച്ചു; ആറ് മരണം, 19 പേർക്ക് പരിക്ക്

രാജസ്ഥാനിൽ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചുണ്ടായ അപകടത്തിൽ ആറ് മരണം. 19 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജലോറിലാണ് നിറയെ യാത്രക്കാരുമായി പോയ ബസിന് തീപിടിച്ച് അപകടമുണ്ടായത്. വഴിതെറ്റി ഓടിയ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വെച്ചു തന്നെ ആറ് പേർ മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ ആറുപേർ ജോധ്‌പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊള്ളലേറ്റ മറ്റ് 13 പേരെ ജോധ്‌പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ബാർമിർ ജൈന ക്ഷേത്രം സന്ദർശിക്കാൻ പോയ അജ്മീർ സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും എന്നാണ് പ്രാഥമിക നിഗമനം.