കാമുകിയെ കൊന്ന് മൃതദേഹം ഫ്ളാറ്റിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ചു; കാമുകന് അറസ്റ്റില്‍
കൊലപാതകം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്

മഹാരാഷ്ട്രയില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്ളാറ്റിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ചതിന് 30 കാരനായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. പല്‍ഘാര്‍ ജില്ലയിലാണ് സംഭവം. കൊലപാതകം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്.
32 കാരിയായ യുവതിയും യുവാവും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതാണ് കൊലപാതക കാരണമെന്ന് പേലീസ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ കൊല്ലപ്പെട്ട യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ വാന്‍ഗാവ് ഗ്രാമത്തിലെ പ്രതിയുടെ ഫ്ളാറ്റില്‍ നിന്ന് പോലീസ് കണ്ടെടുത്തു.