LiveTV

Live

National

'സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, ഹാര്‍വാര്‍ഡില്‍ ജോലി എന്ന് തട്ടിപ്പ്'; കബളിക്കപ്പെട്ടതായി മാധ്യമപ്രവര്‍ത്തക നിധി റസ്ദാന്‍

കഴിഞ്ഞ ജൂണ്‍ 13നാണ് നിധി റസ്ദാന്‍ എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ചത്

'സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, ഹാര്‍വാര്‍ഡില്‍ ജോലി എന്ന് തട്ടിപ്പ്'; കബളിക്കപ്പെട്ടതായി മാധ്യമപ്രവര്‍ത്തക നിധി റസ്ദാന്‍

തനിക്ക് വന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി ജോലി ഇന്‍റര്‍നെറ്റ് തട്ടിപ്പായിരുന്നെന്ന് മാധ്യമപ്രവര്‍ത്തക നിധി റസ്ദാന്‍. എൻ.ഡി.ടി.വി അവതാരകയായിരുന്ന നിധി റസ്ദാൻ ഹാര്‍വാര്‍ഡിലെ ജേര്‍ണലിസം പ്രൊഫസര്‍ ജോലിയില്‍ പ്രവേശിക്കാനായി 21 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 13നാണ് നിധി റസ്ദാന്‍ എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ചത്. എന്നാൽ ഈ ജോലി ഓഫർ ഇന്‍റര്‍നെറ്റ് തട്ടിപ്പാണെന്ന് നിധി പറയുന്നു. ട്വിറ്ററിലൂടെയാണ് നിധി റസ്ദാന്‍ താന്‍ കബളിക്കപ്പെട്ട കാര്യം വെളിപ്പെടുത്തിയത്.

21 വര്‍ഷത്തിന് ശേഷം നിധി റസ്ദാന്‍ എന്‍.ഡി.ടി.വി വിടുന്നു
Also Read

21 വര്‍ഷത്തിന് ശേഷം നിധി റസ്ദാന്‍ എന്‍.ഡി.ടി.വി വിടുന്നു

ജോലിക്കുള്ള വ്യാജ ഓഫര്‍ ലെറ്റര്‍ കിട്ടിയതിനെ തുടര്‍ന്ന് തന്‍റെ സ്വകാര്യ ഇമെയില്‍-സോഷ്യൽ മീഡിയ അക്കൗണ്ടുവിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായും അവര്‍ പറയുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ കേസ് ഫയല്‍ ചെയ്തതായും അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും നിധി റിസ്ദാന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയെ കബളിക്കപ്പെട്ട വിവരം അറിയിച്ചിട്ടുണ്ടെന്ന് നിധി റസ്ദാന്‍ പറഞ്ഞു.

നിധി റസ്ദാനെതിരായ ഇന്‍റര്‍നെറ്റ് തട്ടിപ്പില്‍ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ആശ്ചര്യവും അമ്പരപ്പും പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകയായ നിധി റസ്ദാന്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ പ്രവര്‍ത്തിച്ചതാണ് തട്ടിപ്പിന് ഇരയാകാന്‍ കാരണമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ ഇന്‍റര്‍നെറ്റ് തട്ടിപ്പിന്‍റെ വ്യാപ്തി ബോധ്യപ്പെടുത്തി പ്രതികരണങ്ങള്‍ രേഖപ്പെടുത്തി.

'മാപ്പ് പറഞ്ഞ് തുടരാം, അല്ലെങ്കില്‍ പോകാം' ബിജെപി വക്താവിനോട് മാധ്യമപ്രവര്‍ത്തക
Also Read

'മാപ്പ് പറഞ്ഞ് തുടരാം, അല്ലെങ്കില്‍ പോകാം' ബിജെപി വക്താവിനോട് മാധ്യമപ്രവര്‍ത്തക

എന്‍.ഡി.ടി.വിയില്‍ ജോലിയിലിരിക്കെ തുടക്കത്തില്‍ വാര്‍ത്താ അവതാരകയായി പ്രവര്‍ത്തിച്ച നിധി പിന്നീട് 'ലെഫ്റ്റ്, റൈറ്റ്, സെന്‍റര്‍' എന്ന പേരില്‍ വാര്‍ത്താ പരിപാടി അവതരിപ്പിച്ചാണ് ശ്രദ്ധേയയാകുന്നത്. ലെഫ്റ്റ്, റൈറ്റ്, സെന്‍റര്‍: ദി ഐഡിയ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുസ്തകവും നിധി പുറത്തിറക്കിയിട്ടുണ്ട്.