രാജവെമ്പാലയുടെ കടിയില്‍ നിന്ന് പാമ്പ് പിടുത്തക്കാര്‍ രക്ഷപെട്ടത് തലനാരിഴക്ക്; വീഡിയോ
കർണാടകയിലെ ശിവമോഗയില്‍ ഒരു കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയില്‍ രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടുന്നതിനിടെയാണ് സംഭവം

പാമ്പ് പിടിക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാര്‍ രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. കർണാടകയിലെ ശിവമോഗയില്‍ ഒരു കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയില്‍ രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടുന്നതിനിടെയാണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയിലേക്ക് വീണുകിടക്കുന്ന മരത്തിനിടയില്‍ നിന്ന് രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നു. പിടികൂടുന്നതിനിടെ പാമ്പ് തെന്നി മാറുന്നത് വീഡിയോയില്‍ നിന്ന് കാണാം. ഇതോടെ രാജവെമ്പാല യുവാക്കളുടെ നേരെ പത്തി ഉയര്‍ത്തി കൊത്താന്‍ ആയുന്നതും നിയന്ത്രണം വിട്ട് യുവാവ് വീഴുകയും ചെയ്യുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സഹായത്തോടെ വീഴ്ക്കിടയിലും രാജവെമ്പാലയുടെ കടിയേല്‍ക്കാതെ ശ്രമകരമായ ദൌത്യത്തിലൂടെ പാമ്പിനെ കീഴ്പ്പെടുത്തുന്നതാണ് വീഡിയോയുടെ അവസാനം