സഹപ്രവര്ത്തകന് പീഡിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥ
ഗോണ്ട ജില്ലയിലെ വനിതാ കോണ്‍സ്റ്റബിളാണ് ആരോപണവുമായി രംഗത്തെത്തിയത്

ഉത്തര്‍പ്രദേശില്‍ സഹപ്രവര്ത്തകന് പീഡിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥയുടെ പരാതി. ഗോണ്ട ജില്ലയിലെ വനിതാ കോണ്‍സ്റ്റബിളാണ് ആരോപണവുമായി രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എതിര്‍ത്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞതായും യുവതി ആരോപിച്ചു.
വനിതാ കോണ്‍സ്റ്റബിളിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും എസ്.പി ശൈലേഷ് പാണ്ഡെ പറഞ്ഞു.